പാലക്കാട്: പാലാട്ട് ജംങ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കൂട്ടര്‍ യാത്രികയായ ആറു വയസുകാരി മരിച്ചു.
തേങ്കുറുശ്ശി തുപ്പാരക്കളം സതീഷിന്റെ മകള്‍ വിസ്മയയ്ക്കാണ് (6) ദാരുണാന്ത്യം സംഭവിച്ചത്.
റോഡിലേക്ക് തെറിച്ച് വീണ വിസ്മയ്ക്ക് തലയില്‍ സാരമായ പരുക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കോടിച്ചിരുന്ന സതീഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യ നിമിഷയ്ക്കും വിസ്മയയുടെ സഹോദരി അമേയയ്ക്കും നിസാര പരുക്കേറ്റു.
ഒഡീഷ സ്വദേശിയുടെ കാറാണ് അപകടത്തിനിടയാക്കിയത്.
വാഹനം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
