Trending

ഇന്ധനവില വർധനവിനെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.


താമരശ്ശേരി : കേന്ദ്ര സർക്കാർ അവഗണനയിലും, പെട്രോൾ ഡീസൽ, പാചക വിലവർധനവിലും പ്രതിഷേധിച്ച് എൽ ഡി എഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. 

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വി ശ്വനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി എം പൗലോസ് അധ്യക്ഷത വഹിച്ചു. ആർ പി ഭാസ്കര കുറുപ്പ്, നാസർകോയതങ്ങൾ, കെ ബാബു, രവി ആവിലോറ , പി ടി അസൈൻകുട്ടി, കെ കെ അബ്ദുള്ള, കെ സി എൻ വേലായുധൻ, സാലിഹ് കൂടത്തായ്, ടി കെ അരവിന്ദാക്ഷൻ എന്നിവർ സംസംസാരിച്ചു.

 മാർച്ചിന് സോമൻ പിലാത്തോട്ടം, ഒ പി ഐ കോയ , കെ വി സെബാസ്റ്റ്യൻ വിജയൻ മലയിൽ, പി സി മോയിൻകുട്ടി എന്നിവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post