Trending

യുവകർഷകനെ ആദരിച്ചു.

 
താമരശ്ശേരി : അഞ്ച് ഏക്കർ തരിശ് ഭൂമിയിൽ കൃഷിയിറക്കി പൊന്നു വിളയിച്ച യുവ കർഷകന് നാടിന്റെ ആദരം .

 താമരശ്ശേരി ചുങ്കത്തിന് സമീപം എളോത്ത് കണ്ടിയിൽ അഞ്ച് ഏക്കർ തരിശ് സ്ഥലം പാട്ടത്തിനെടുത്താണ് സൈനിക വൃത്തിയിൽ നിന്നും വിരമിച്ച ജോബിഷ് ജോസ് കൃഷിയിൽ മാതൃകയായത്. മൽസ്യകൃഷി, വാഴ, ഇഞ്ചി, ചേന, മഞ്ഞൾ, ചേമ്പ് എന്നിവയെടല്ലാം കൃഷിയിടത്തിൽ വിളയിച്ചെടുത്തു.

 കൃഷിയിടത്തിൽ നടന്ന നടന്ന ചടങ്ങിൽ ജോബിഷ് ജോസിനെ വനം വകുപ്പുമന്ത്രി എ കെ ശശീ ന്ദ്രൻ പൊന്നാടയണിച്ച് ആദരിച്ചു. സി മൊയ്തീൻ കുട്ടിഹാജി അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ പി സജിത്ത്, എ പി മുസ്തഫ, സി കെ വേണുഗോപാൽ, സോമൻ പിലാത്തോട്ടം, ഗിരീഷ് തേവള്ളി, കെ വി സെബാസ്റ്റ്യൻ, വേളാട്ട് അഹമ്മദ്, എം എം സലിം, പി ടി അസ്സയിൻകുട്ടി, യൂസഫ് പുതുപ്പാടി, റെജി ജോസഫ് എന്നിവർ സംസാരിച്ചു. 

വിജയൻ മലയിൽ സ്വാഗതവും ജോസ് തുണ്ടത്തിൽ നന്ദിയും പറഞ്ഞു.

.
T News

working in the field of advertising and printing

Post a Comment

Previous Post Next Post