Trending

പള്ളിക്കലിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ


 തിരുവനന്തപുരം :പള്ളിക്കലിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും സുഹൃത്തുക്കളും അറസ്റ്റിൽ. മടവൂർ സ്വദേശിനിയും ബുദ്ധിമാന്ദ്യമുള്ളതുമായ പെൺകുട്ടിയെ രണ്ടാനച്ഛനും സുഹൃത്തുക്കളും പലപ്പോഴായി ദേഹോപദ്രവം ഏല്പിച്ചിരുന്നു. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ, സുഹൃത്തുക്കളായ ജയൻ, ഷിബു രാജേഷ് എന്നിവരെയാണ് പള്ളിക്കൽ പോലീസ് പിടികൂടിയത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് മുമ്പുള്ള പല ദിവസങ്ങളിലും രണ്ടാനച്ഛൻ കുട്ടിയെ ദേഹോപദ്രവമേൽപ്പിരുന്നു. രണ്ടാം പ്രതിയായ ജയനും മൂന്നാം പ്രതിയായ ഷിബുരാജേഷും രണ്ടാനച്ഛനും ചേർന്ന് ബലമായി മദ്യം വായിൽ ഒഴിച്ച് കൊടുത്താണ് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. വിവരം പെൺകുട്ടി സ്കൂളിലെ ടീച്ചർനെ അറിയിക്കുകയായിരുന്നു. തുടർന്ന് സ്കൂളിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ പള്ളിക്കൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

 

സ്‌പെഷ്യൽ എഡ്യൂക്കേറ്ററുടെ സഹായത്തോടെയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. പോക്സോ വകുപ്പിനോട് ഒപ്പം ഗ്യാങ് റേപ്പ് വകുപ്പുകൾ കൂടി ചുമത്തിയാണ് പോലീസ് കേസ് ചാർജ് ചെയ്തുട്ടുള്ളത്. വർക്കല ഡിവൈഎസ്പി നിയാസ് പി യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കേസ് അന്വേഷിച്ചത്‌.

T News

working in the field of advertising and printing

Post a Comment

Previous Post Next Post