Trending

കള്ളപ്പണം വെളുപ്പിക്കല്‍; കെഎം ഷാജിയുടെ ഭാര്യയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി


മുന്‍ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. ആശയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ സ്വത്താണ് കണ്ടുകെട്ടിയത്.


നേരത്തെ കെഎം ഷാജിയെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തിരുന്നു. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ ഷാജിയേയും ഭാര്യയേയും ഇഡി ചോദ്യം ചെയ്തിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post