Trending

സർവീസിൽ നിന്നും വിരമിക്കുന്ന കെടവൂർ അങ്കണവാടി ഹെൽപ്പർക്ക് യാത്രയയപ്പും, പൂർവ്വ അധ്യാപികമാരെ ആദരിക്കലും നടത്തി.




താമരശ്ശേരി:കെടവൂർ അങ്കണവാടിയിൽ മുപ്പത്തി ഏഴ് വർഷം സർവീസ് നടത്തി വിരമിക്കുന്ന നളിനി .പി .കെ യെയും മുൻ അധ്യാപികമാരായിരുന്ന സരോജിനി ടീച്ചർ, ജാനു ടീച്ചർ എന്നിവരെയാണ് കെടവൂർ അങ്കണവാടി വെൽഫയർ കമ്മറ്റി നേതൃത്ത്വത്തിൽ അനുമോദിച്ചത് .


പഞ്ചായത്തംഗം എം.വി യുവേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ വി.രാജേന്ദ്രൻ, എം.വിജയൻ, പത്മനാഭൻ, പി.ഷൈലജ, സന്ദീപ്കെടവൂർ, സീന എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post