Trending

ബസ്സിൽ ആറു വയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.


തൃശൂർ -കണ്ണൂർ സൂപ്പർഫാസ്റ്റ് ബസ്സിലാണ് സംഭവം.

കെഎസ്ആർടിസി ബസിൽ ആറു വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്പൂർ സ്വദേശി ബിജുവിന്‍റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് തൃശൂർ - കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. 

സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post