Trending

കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു


കൊല്ലങ്കോട്: മുതലമട കോൺഗ്രസ് ഓഫീസിലെ കൊടിമരത്തിൽ ഓഫീസ് സെക്രട്ടറി തൂങ്ങിമരിച്ചു.

 പോത്തമ്പാടം മേലേ പത്തിച്ചിറ മുരളീധരനാണ് (63) മരിച്ചത്. തിങ്കൾ രാവിലെ അയൽവാസികളാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കൊല്ലങ്കോട് പൊലീസ് കേസെടുത്തു. മരണകാരണം അന്വേഷിച്ചുവരികയാണ്. 20 വർഷമായി മുരളീധരൻ ഓഫീസ് സെക്രട്ടറിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. ഭാര്യ: ശോഭന. മക്കൾ: അഞ്ജലി, അശ്വതി. മരുമക്കൾ: രമേശ്, ഗണേശ്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post