Trending

സഹവാസ ക്യാമ്പ് നടത്തി.



ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്,സെന്റ് മേരീസ്‌ ഹൈ സ്കൂൾ കല്ലാനോട് ദ്വിദിന സഹവാസ ക്യാമ്പ് നടത്തി.

 ഏപ്രിൽ 4-5 തിയതികളിൽ സ്കൂളിൽ വെച്ച് നടത്തിയ ക്യാമ്പിൽ സ്കൂൾ സ്കൗട്ട് ഗൈഡ് അംഗങ്ങൾ പങ്കെടുത്തു. 



സ്കൗട്ട് മാസ്റ്റർമാരായ മാക്സിൻ സർ, ഷനോജ് , സാനിയ , ഗൈഡ് ക്യാപ്റ്റൻ ബിൻസി  എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. നാലാം തിയതി 9 മണിയോടെ ക്യാമ്പ് പതാക കൊടിയേറി. ട്രൂപ്പ് ലീഡർ ബെഞ്ചമിൻ തോമസ് പതാക ഉയർത്തി. 

സ്കൂൾ ഹെഡ് മാസ്റ്റർ സജി സർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.


 വിവിധ സെഷനുകൾ കുട്ടികൾക്ക് ആനന്ദകരവും വിജ്ഞാനപ്രദവും ആയിരുന്നു. രാത്രിയിൽ നടന്ന ക്യാമ്പ് ഫയർ ഏറെ ആകർഷണീയം ആയിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അധ്യാപകരും ക്യാമ്പ് ഫയറിൽ പങ്കെടുത്തു. അഞ്ചാം തീയതിയിലെ ഫ്ലാഗ് സെറിമണി യിൽ ജില്ലാ ട്രെയിനിങ് കമ്മീഷണർ ഉണ്ണികൃഷ്ണൻ സാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഉച്ചയോടുകൂടി സ്റ്റേറ്റ് ട്രെയിനിങ് കമ്മീഷണർ രാമചന്ദ്രൻ സാർ, ജില്ലാ കമ്മീഷണർ സേവ്യർ സർ, അസിസ്റ്റന്റ് ജില്ലാ ഓർഗനൈസിങ് കമ്മീഷണർ ഗോപി സാർ, ഫിലിപ്പ് സർ,രാജൻ സർ, ഗൈഡ് DTC ത്രേസ്യാമ്മ ടീച്ചർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ടെന്റ് നിർമ്മാണം കൂടി പൂർത്തിയാക്കി ക്യാമ്പ് ന് വിരാമം കുറിച്ചു. ക്യാമ്പ് പതാക താഴ്ത്തി. 


അഞ്ചുമണിയോടെ ക്യാമ്പ് പിരിച്ചു വിട്ടു. ഓൺലൈൻ പഠന കാലത്തിനു ശേഷം സ്കൂളിൽ നടന്ന ഈ ക്യാമ്പിന് ഹെഡ്മാസ്റ്റർ സജി, സ്കൂൾ ഓഫീസ് സ്റ്റാഫ്, ടീച്ചേഴ്സ്, മാതാ പിതാക്കൾ സ്കൂൾ PTA എന്നിവരും സഹകരിച്ചു,
T News

working in the field of advertising and printing

Post a Comment

Previous Post Next Post