Trending

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരു മരണം; ടാങ്കര്‍ അമിതവേഗതയില്‍ ആയിരുന്നെന്ന് നാട്ടുകാര്‍


കണ്ണൂര്‍: ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ് (25) ആണ് മരിച്ചത്. അർദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അമിതവേഗതയിലായിരു ലോറിയെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കട പൂർണ്ണമായും തകർന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post