റോഡുപണി;പൊടിപടലം മൂലം യാത്രക്കാർ പൊറുതിമുട്ടുന്നു.
താമരശ്ശേരി: നവീകരണം നടക്കുന്ന കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയയിൽ ക്വാറി വേസ്റ്റ് നികത്തി റോഡ് ഉയരം കൂട്ടിയ ഭാഗങ്ങളിൽ കൃത്യമായി വെള്ളം നനക്കാത്തത് കാരണം പൊടിപറന്ന് നാട്ടുകാർക്ക് പുറത്ത് ഇറങ്ങാൻ പറ്റാതെയായി.
ഇരുചക്ര വാഹനയാത്രക്കാരുടെ കണ്ണുകളിലേക്ക് പൊടി പറക്കുന്നത് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് റോഡിൽ ഇറങ്ങാൻ തന്നെ പറ്റാത്ത അവസ്ഥയാണ്.
താമരശ്ശേരി തച്ചംപൊയിൽ മുതൽ ബാലുശ്ശേരി വരെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കാൻ ഏറെ പ്രയാസമാണ്.പൊടിക്കൊപ്പം റോഡിൽ കല്ലുകൾ നിറഞ്ഞിരിക്കുന്നതിനാൽ നിരങ്ങി വീണ് അപകത്തിൽപ്പെടുന്നവരും ഏറെയാണ്.
വീഡിയോ: താമരശ്ശേരി ബാലുശ്ശേരി റോഡിൽ തച്ചംപൊയിൽ ചാലക്കര നിന്നുള്ള കാഴ്ച.
Tags:
Latest News
