Trending

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു


കട്ടപ്പന: ഇടുക്കി കട്ടപ്പന കൊച്ചുതോവാള പൂവേഴ്‌‌സ്‌മൗണ്ടിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച്‌ യുവാവ്‌ മരിച്ചു. 

പൂവേഴ്‌സ്‌‌ മൗണ്ട് സ്വദേശി ഊരുകുന്നത്ത് ഷിബു (39) ആണ്‌ മരിച്ചത്‌. 

ഞായർ രാവിലെ ഏഴോടെയായിരുന്നു അപകടം. ഷിബുവിന്റെ ഭാര്യ ഗർഭിണിയായതിനാൽ വീട്ടിലെ ജോലികൾ ഷിബുവായിരുന്നു ചെയ്‌തിരുന്നത്. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്‌ക്കുവന്ന്‌ അടിക്കുകയായിരുന്നു. ഭാര്യയും അച്ഛനും പ്രദേശവാസികളുടെ സഹായത്തോടെ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്‌ക്ക് പരിക്കേറ്റതിനാൽ രക്തം കട്ടപ്പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകിട്ട്‌ 4.30 ഓടെ മരിച്ചു. ഭാര്യ: ജിൻസി. മക്കൾ: അന്ന, ഹെലൻ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post