Trending

പേവിഷബാധ പ്രതിരോധ വാക്സിൻ മൃഗാശുപത്രികളിൽ സ്റ്റോക്കില്ല..





താമരശ്ശേരി: വളർത്തു മൃഗങ്ങൾക്കായുള്ള പേ വിഷ ബാധ പ്രതിരോധ വാക്സിൻ "റാബിസ്" മൃഗാശുപത്രികളിൽ കിട്ടാനില്ല.

കുത്തിവെപ്പിനായി എത്തുന്നവർക്ക് പുറമെ നിന്നും മരുന്ന് വാങ്ങുന്നതിനായി കുറിപ്പ് നൽകി വിടുകയാണ്.

താമരശ്ശേരി മൃഗാശുപത്രിയിൽ നിരവധി പേരാണ് വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി ദിവസേന എത്തുന്നത്.

എന്നാൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ആവശ്യത്തിന് മരുന്ന് ലഭ്യമല്ലാത്തതിനാലാണ് ക്ഷാമം നേരിടുന്നതെന്നും ,സ്റ്റോക്ക് എന്ന് എത്തിചേരുമെന്ന് പറയാൻ ഇപ്പോൾ സാധിക്കില്ലെന്നും ഡോക്ടർ ബെറ്റി പറഞ്ഞു.

ജില്ലയിലെ മിക്ക മൃഗാശുപത്രികളിലേയും അവസ്ഥ ഇതു തന്നെയാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post