Trending

നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു..


ബാലുശ്ശേരി:നന്മണ്ടയിൽ അയൽവാസികളായ രണ്ട് യുവാക്കളെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27) അയൽവാസി മരക്കാട്ട് വിജീഷ് (34) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തു നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.

കൊടുങ്ങലൂർ ക്ഷേത്രത്തിൽ നിന്നും ഞായർ രാത്രി വൈകീട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജന്റെയും പുഷ്പയുടേയും മകനായ അഭിനന്ദ് വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്.

കൃഷ്ണൻകുട്ടി കുറുപ്പിന്റേയും പരേതയായ ദേവിയുടേയും മകനായ ഓട്ടോ ഡ്രൈവറായ വിജീഷ് ബി എം എസ് നന്മണ്ട പഞ്ചായത്ത് ജോ. സെക്രട്ടറിയാണ്. സഹോദരി വിന്ധ്യ ( തത്തമ്പത്ത്)
T News

working in the field of advertising and printing

Post a Comment

Previous Post Next Post