പുതുപ്പാടി:കാവുംപുറം യൂണിറ്റ്
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് , എസ് എസ് എഫ് സാന്ത്വന കേന്ദ്ര ത്തിന്റെ നവീകരിച്ച ഓഫീസ് ഉൽഘാടനവും, മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും ഈ വർഷത്തെ റമളാൻ റിലീഫ് വിതരണവും നടത്തി.
എം പി. എസ് ആറ്റകോയ തങ്ങൾ ഓഫീസ് ഉൽഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീർ സഅദി പൂലോട് സാന്ത്വന പ്രഭാഷണം നടത്തി മെഡിക്കൽ ഉപകരണങ്ങൾ സമർപ്പിച്ചു.
മുസ്ലീം ജമാഅത്ത് താമരശ്ശേരി സോൺ പ്രസിഡണ്ട് ബി സി ലുഖ്മാൻ ഹാജി റമളാൻ റിലീഫ് വിതരണം ഉൽഘാടനം ചെയ്തു. മുഹമ്മദലി കാവുംപുറം അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശറഫുദ്ധീൻ അഹ്സനി ചേളാരി,
മഹല്ല് പ്രസിഡണ്ട് കെ.പി അബ്ദുള്ള ഹാജി,
സെക്രട്ടറി കെ അഷ്റഫലി, ഹനീഫ മാസ്റ്റർ കോരങ്ങാട്, ശംസുദ്ധീൻ പെരുമ്പള്ളി, കാക്കഞ്ചേരി മുഹമ്മദാജി, ടി.കെ ഹുസൈൻ, അഷ്റഫ് സഖാഫി, കെ.കെ ഇമ്പിച്ചി മുഹമ്മദ്, പി.പി സാജിദ്, നിസാർ ലത്തീഫി, റഷീദ്, സി.എച്ച് സിറാജ് തുടങ്ങിയവർ സംബന്ധിച്ചു.
ഷമീർ മാസ്റ്റർ കാവുംപുറം സ്വാഗതവും, പി.എം സി സലാം നന്ദിയും പറഞ്ഞു.
