താമരശ്ശേരി: താമരശ്ശേരി ചുങ്കം മുതൽ വട്ടക്കുണ്ട് പാലം വരെ വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് കിടക്കുന്നു. ഇന്നു രാവിലെ ആരംഭിച്ച ഗതാഗ കുരുക്കിന് ഇതുവരെ അഴവില്ല.
ചുങ്കം - കൂടത്തായി ഭാഗത്തേക്കുള്ള റോഡ് അടച്ചതിനാലും, പെരുന്നാൾ പ്രമാണിച്ച് ആളുകൾ വാഹനങ്ങളിൽ പട്ടണത്തിലേക്ക് എത്തുന്നതിനാലും പതിവിൽ കവിഞ്ഞ തിരക്കുണ്ട്. ഇതോടൊപ്പം റോഡ് പണിയുടെ കരാറുകാർ സാധനങ്ങൾ കയറ്റുന്നതിനായി അവരുടെ വാഹനം റോഡിൽ നിർത്തിയതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം.
ഇതുവരെ പണി നടത്താതിരുന്നവർ റോഡിൽ തിരക്കുള്ള അവസരത്തിലാണ് സാധനങ്ങൾ കയറ്റാൻ എത്തിയത്.