സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചു. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചു.
പ്രസിഡന്റ് രാജി സ്വീകരിച്ചോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി.
