Trending

വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ


തൃശൂർ: വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്ക് എടുത്തതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. അന്തിക്കാട് കാരമുക്ക് വാലിപ്പറമ്പിൽ സുധീഷ്(38) ആണ് അറസ്റ്റിലായത്. 

വിഷുക്കണി ഒരുക്കാൻ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം ഉണ്ടായത്. സുധീഷ് വിളക്കുകൊണ്ടു അമ്മയുടെ കൈയിൽ അടിക്കുകയായിരുന്നു.

 ഇതേത്തുടർന്ന് അമ്മയുടെ കൈയ്ക്ക് പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് സുധീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post