Trending

വടകരയിൽ ഭാര്യ വീടിന് തീവെച്ച് യുവാവിൻ്റെ അത്മഹത്യാശ്രമം.


വടകര:  കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.

കടുങ്ങോന്റവിട ഷാജിയുടെ വീടിനു നേരെയാണ് അക്രമം.

ഷാജിയുടെ സഹോദരീ ഭർത്താവ് അയനിക്കാട് സ്വദേശി അനിൽകുമാറാണ് അക്രമം നടത്തി ദേഹത്ത് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.

സാരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

വീടിനു തീ കൊളുത്തിയതിനു പുറമെ മുറ്റത്ത് നിർത്തിയ കാറിനും സ്കൂട്ടറിനും, പണിത്തരമാക്കിയ തടിക്കഷണങ്ങൾക്കും തീയിട്ടു.

 വീട്ടുകാരെവകവരുത്തുമെന്ന് ഭീഷണിമുഴക്കിയായിരുന്നു  പരാക്രമം.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയ ശേഷം അനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റി.




വീടിന്റെ വാതിലിനും മരഉരുപ്പടികൾക്കും നാശമുണ്ടായി. വാഹനങ്ങളുടെ ടയറിനാണ് തീപ്പിടിച്ചത്. കുടുംബ പ്രശ്നത്തിന്റെ പേരിൽ മുമ്പും വീടിനു നേരെ അക്രമംനടത്തിയിരുന്നു. ഇതുസംബന്ധിച്ച് വടകര പോലീസിൽ കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച് കോടതിയിൽ ഹാജരാവാൻ നിർദേശം വന്നതിനു പിന്നാലെയാണ് ഇന്നത്തെ അതിക്രമമെന്നാണ് വിവരം.
T News

working in the field of advertising and printing

Post a Comment

Previous Post Next Post