Trending

എൽ എസ് എസ് ജേതാക്കളെ അനുമോദിച്ചു



താമരശ്ശേരി: അമ്പായത്തോട് എ.എൽ.പി.സ്കൂളിൽ എൽ.എസ്.എസ്,അൽ മാഹിർ സ്‌കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും, രക്ഷിതാക്കൾക്കായി ഉല്ലാസ ഗണിതം ശിൽപശാലയും നടത്തി.
പി.ടി.എ പ്രസിഡന്റ് ശ്രീ. എ.ടി. ഹാരിസിന്റെ അധ്യക്ഷതയിൽ  ചേർന്ന പരിപാടി  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുഹമ്മദ് മോയത്ത് ഉൽഘാടനം ചെയ്തു.
വാർഡ് അംഗം സീന സുരേഷ് മുഖ്യാതിഥി യായിരുന്നു.ഹെഡ് മിസ്ട്രസ് എം കെ സുജാത,കെ കെ മുനീർ,സിനി പി,ജാസ്മിൻ കെ,ഷമീമ യു എ ,ജിഷ പി,ഷാഹിൻ എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post