Trending

വനത്തിൽ നിന്ന് ഇളകി വന്ന പാറക്കല്ല് ബൈക്കിൽ പതിച്ച് മരണപ്പെട്ട അഭിനവിൻ്റെ വീട് ചുരം സുരക്ഷണ സമിതി പ്രവർത്തകർ സന്ദർശിച്ചു



താമരശ്ശേരി വയനാട് ചുരത്തിലെ ആറാം വളവിൽ വനത്തിൽ നിന്ന് ഇളകി വന്ന പാറക്കല്ല് ബൈക്കിൽ പതിച്ച് മരണപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി അഭിനവിൻ്റെ വീട് അടിവാരം വയനാട് ചുരം സംരക്ഷണ സമിതി ഭാരവാഹികൾ സന്ദർശിച്ചു .

ചുരത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സംഭവിച്ച ഈ പ്രകൃതിദുരന്തത്തിൽ ഒരാൾ മരണപ്പെടുകയും കൂടെയുള്ളയാൾക്ക് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിരുന്നു.

സമിതി ഭാരവാഹികളായ ശ്രീ, മൊയ്തു മുട്ടായി, പി.കെ സുകുമാരൻ, ജസ്റ്റിൻ ജോസ്, അബ്ദുൾ ലത്തീഫ് എന്നിവരും മുൻ ബ്ലോക്ക് പഞ്ചായത്ത്അംഗം ഇ കെ വിജയനും ഉൾപ്പെടെയുള്ള സംഘമാണ് വീട് സന്ദർശിച്ച് കുടുംബാഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേർന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post