ചാവക്കാട് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
byT News•
0
തൃശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സൂര്യ,മുഹസിൻ,വരുൺ എന്നിവരാണ് മരിച്ചത്. മൂന്നു പേരും സുഹൃത്തുക്കളാണ്. ചെളിയിൽ താഴ്ന്നാണ് മരണം. അഞ്ച് കുട്ടികളായിരുന്നു കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. വൈകിട്ടോടെയായിരുന്നു അപകടം.