താമരശ്ശേരി: താമരശ്ശേരി ബസ് ബേയോട് ചേർന്ന് ഫുട്പാത്തിൽ യാത്രക്കാർക്ക് തടസ്സമുണ്ടാവുന്ന രീതിയിൽ വ്യാപാരം നടത്തുന്നു എന്ന പരാതിയെ തുടർന്ന് കച്ചവടക്കാരന് പഞ്ചായത്ത് മൂന്നു തവണ സാധനങ്ങൾ എടുത്തു മാറ്റാൻ നോട്ടീസ് നൽകിയെങ്കിലും മാറ്റാൻ തയ്യാറായില്ല.
ഇതിനിടെ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ എ അരവിന്ദനും, പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരും നേരിട്ട് എത്തി മാറ്റാൻ ആവശ്യപ്പെട്ട അവസരത്തിൽ പുറത്ത് നിന്നുള്ള ചിലരുടെ ഇടപെടൽ കയ്യാങ്കളിയുടെ വക്കത്ത് വരെ എത്തിയിരുന്നു.
ബസ്സ് ബേയിൽ ഗാന്ധി പാർക്കിൻ്റെ ചുവട്ടിലാണ് വ്യാപാരം, കടല വറുത്തു വിറ്റിരുന്നയാൾ ഇതിനൊപ്പം പഴവർഗ്ഗങ്ങളുടെ ക്കച്ചവടം ആരംഭിച്ചപ്പോൾ വ്യാപാരം ഫുട്പാത്തിലേക്ക് നീളുകയായിരുന്നു. എതിർവശത്ത് ടെലിഫോൺ ഡിപ്പാർട്ട്മെൻ്റിൻ്റെ ബോക്സുകൾ ഉള്ളതിനാൽ ഇടവഴി പോലെയാണ് ഇവിടം.
കച്ചവടത്തിനൊപ്പം സാധനങ്ങൾ വാങ്ങാർ ആളുകൾ ഫുട്പാത്തിൽ നിന്നാൽ ബസ്സിൽ കയറാനായി എത്തുന്നവർക്ക് നടന്നു പോകാൻ സാധിക്കുന്നില്ല എന്ന പരാതിയാണ് ഉയർന്നത്.കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ആളുകളെ കയറ്റുന്ന ഇടമാണ് ഇവിടം.
ഇതോടൊപ്പം നവീകരിച്ച ഗാന്ധി പാർക്കിൻ്റെ മാവിൻ തറയിൽ പെട്ടി സ്ഥാപിച്ചതായും പരാതി ഉയർന്നിട്ടുണ്ട്.
ഈ ഭാഗത്ത് നിന്നും കച്ചവടം മാറ്റണമെന്നാവശ്യപ്പെട്ട് മൂന്നു തവണയാണയാണ് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയത്, എന്നാൽ ഈ നോട്ടീസുകൾക്ക് പുല്ലുവില പോലും ഇതുവരെ കൽപിച്ചിട്ടില്ല.
അതേ അവസരത്തിൽ വെഴുപ്പൂർ റോഡിലും റോഡ് കയ്യേറി വ്യാപാരം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു,
