Trending

കെ വി തോമസ് അച്ചടക്കലംഘനം നടത്തി; കടുത്ത നടപടി വേണം; സോണിയഗാന്ധിക്ക് കത്തയച്ച് കെ സുധാകരന്‍


തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍   പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്തനടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി. കെ വി തോമസ് അച്ചടക്കലംഘനം നടത്തിയെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും കെപിസിസി. സോണിയ ഗാന്ധിയ്ക്ക് ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തയച്ചു.

കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെ വി തോമസിനെതിരായ നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാകില്ലെന്ന് കെ വി തോമസ് പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post