Trending

മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍    


ബത്തേരി: നൂല്‍പ്പുഴയില്‍ കേരള കര്‍ണാടക സംസ്ഥാന അതിര്‍ത്തി ഭാഗത്ത് ബത്തേരി  ഗുണ്ടല്‍പേട്ട റോഡില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി ബസില്‍ നടത്തിയ പരിശോധനയില്‍ അതിമാരകമായക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ബേപ്പൂര്‍ തവളക്കുളം  ആഞ്ഞിലംപറമ്പ്  കെ.കെ. ഹൗസില്‍ കെ.പി ഷഹനൂഫ് (33) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും വിപണിയില്‍ ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന 80 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.വയനാട് എക്‌സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുരാജ്, കെജി. ശശികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ദേവ്, ജിതിന്‍. പി.പി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിശോധയില്‍ പങ്കെടുത്തുഎന്‍.ഡി.പി.എസ് ആക്ട് പ്രകാരം കോസെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി  ജെ.എഫ്.സി.എം 1 കോടതി  മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 20 വര്‍ഷം വരെ തടവ് കിട്ടുന്നതും, 2 ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post