Trending

യുവതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു; പിന്നാലെ പുഴയിൽ ജീവനൊടുക്കി യുവാവ്


പെരിയാറിൽ ചാടി മരിച്ച യുവാവിനെയും തായിക്കാട്ടുകര ഗാരിജിനു സമീപം ട്രെയിനിനു മുന്നിൽ ചാടി മരിച്ച യുവതിയെയും തിരിച്ചറിഞ്ഞു. 

എടത്തല സ്വദേശികളായ താഴത്തേടത്ത് ശ്രീകാന്ത് (34), പുത്തൻവീട്ടിൽ മഞ്ജു (42) എന്നിവരാണു മരിച്ചത്.

 സ്കൂട്ടറിൽ ഗാരിജിനു സമീപം എത്തി ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നു മഞ്ജു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശ്രീകാന്ത് അവിടെനിന്ന് ഓട്ടോയിൽ ആലുവയിൽ എത്തിയാണു പുഴയിൽ ചാടിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മുങ്ങൽ വിദഗ്ധരാണ് കണ്ടെടുത്തത്.


ഒരേ ദിവസം ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചതായി ഫോൺ സംഭാഷണങ്ങളിൽനിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. ഡ്രൈവറായ ശ്രീകാന്ത് 3 മാസമായി മഞ്ജുവിന്റെ വീടിനടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു.

പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണു ശ്രീകാന്ത്. അവിവാഹിതനാണ്. സഹോദരി: അഞ്ജലി. പയ്യന്നൂർ സ്വദേശി ചന്ദ്രൻ പിള്ളയുടെയും വിജിയുടെയും മകളാണു മഞ്ജു. ഭർത്താവ്: എടത്തല തേക്കിലക്കാട്ടുമൂല പുത്തൻവീട്ടിൽ രാജ്കുമാർ. മക്കൾ: അഭിരാജ്, മനു. ഇരുവരുടെയും സംസ്കാരം നടത്തി. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post