വടകര: കോട്ടക്കടവിലെ ഭാര്യവീടിന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശി അനിൽകുമാർ ഇന്ന് വൈകുന്നേരമാണ് മരണപ്പെട്ടത്.
ഇന്നലെ പുലർച്ചെയായിരുന്നു വടകര കോട്ടക്കടവിലെ ഭാര്യവീടിന് ഇയാൾ തീയിട്ടത്. മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും, മര തടികളും, വീട്ടുപകരണങ്ങളും കത്തി നശിക്കുകയും, വീടിന് കേടുപാട് സംഭവിക്കുകയും, അനിൽകുമാറിന് മാരകമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
ഭാര്യവീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി അനിൽ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
