താമരശ്ശേരി: ആഘോഷ നാളിൽ നടത്തിപ്പുകാരൻ എത്താത്തതിനാൽ താമരശ്ശേരി പഴയ സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷൻ അടഞ്ഞുകിടന്നു.
ഇതു മൂലം സ്ത്രീ യാത്രക്കാർ അടക്കമുള്ളവർ പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ ഇടമില്ലാതെ ഏറെ വലഞ്ഞു.
റംസാൻ പ്രമാണിച്ച് ഇസ്ലാം മതവിശ്വാസികളുടെ ഹോട്ടലുകൾ അടഞ്ഞുകിടന്നതും, വിഷു പ്രമാണിച്ച് ഹിന്ദു മത വിശ്വാസികളുടെ ഹോട്ടലുകൾ അടക്കമുള്ള സ്ഥാനങ്ങൾ അടഞ്ഞുകിടന്നതും, ദു:ഖ വെള്ളി പ്രമാണിച്ച് കൃസ്തീയ വിശ്വാസികളുടെ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും കാരണം സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ പോലും ഒരിടവും ഇല്ലാതെയായി.
പ്രവർത്തന സമയം രാവിലെ 6 മണി മുതൽ വൈകീട്ട് 7 മണി വരെയെന്ന ബോർഡല്ലാം കംഫർട്ട് സ്റ്റേഷന്
മുന്നിൽ തൂക്കിയിട്ടുണ്ട്
സാധരണ കംഫർട്ട് സ്റ്റേഷൻ അടഞ്ഞ് കിടന്നാലും പരിസരത്തെ ഹോട്ടലുകളിലെ ടോയ്ലറ്റുകളെ ആശ്രയിച്ച അത്യാവശ്യ ഘട്ടത്തിൽ കാര്യങ്ങൾ സാധിക്കാമായിരുന്നു.
പ്രവർത്തനം ആരംഭിച്ച അന്നു മുതൽ താമരശ്ശേരി പഴയ ബസ് സ്റ്റാൻറിലെ കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരനെതിരെ പരാതികൾ ഉയർന്നു വരുന്നുണ്ട്.
Tags:
Latest News
