Trending

ജീവൻ കാത്തതിന് സ്നേഹം പകർന്ന കീരിയെ വനം വകുപ്പ് അധികൃതർ കൂട്ടിലടച്ചു


താമരശ്ശേരി: കീരിയും, പീവയും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വാർത്ത വരികയും, ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്.


തൻ്റെ വീടിന് സമീപത്ത് തള്ള ഉപേക്ഷിച്ച നിലയിൽ മൂന്ന് കീരി കുഞ്ഞുങ്ങളെയായിരുന്നു പീവ എന്ന ചാലുംമ്പാട്ടിൽ അബ്ദുൽ ഗഫൂർ കണ്ടെത്തിയത് അടുത്ത ദിവസങ്ങളിൽ അതിൽ ഒന്നിനെ കാണാതാവുകയും, മറ്റൊന്ന് ചത്ത് കിടക്കുന്നതും കണ്ടു.

ഈ അവസരത്തിലാണ് മൂന്നാമത്തെ കീരി കുഞ്ഞിനെ പരിചരിച്ച് ഭക്ഷണം നൽകി പീവ വളർത്തിയത്.ചീക്കനും, പാലുമായിരുന്നു പതിവായി നൽകിയിരുന്നത്.

കൂട്ടിലടക്കാതെ സ്വതന്ത്രമായി തന്നെയായിരുന്നു കീരിയുടെ വാസം.

പീവ വിളിക്കുംമ്പോൾ ഓടിയെത്തുകയും ശരീരത്തിൽ കയറി കളിക്കുകയും, പീവയുടെ കൂടെ കടയിലേക്ക് വരെ റോഡിലൂടെ അനുഗമിക്കുകയും ചെയ്തിരുന്നു.

നാട്ടുകാർ ഏറെ കൗതകത്തോടെയായിരുന്നു ഈ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നത്.

മാധ്യമങ്ങളിൽ വാർത്ത വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്ത അവസരത്തിൽ കീരിയെ സംബന്ധിച്ച ചില വിവരങ്ങൾ ആരായാനാണ് എന്ന് പറഞ്ഞ്  വനം വകുപ്പ് അതികൃതർ ബന്ധപ്പെട്ടതും, കീരിയെ ഓഫിസിൽ എത്തിച്ച് കൂട്ടിലടച്ചതും. രണ്ടു ദിവസം കൂട്ടിലടച്ച് നിരീക്ഷിക്കട്ടെ എന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞതെന്ന് പീവ പറഞ്ഞു.

ആർക്കും ഉപദ്രവമില്ലാതെ സ്വതന്ത്രമായി മാളത്തിലും, വിറക്പുപുരയിലുമൊക്കെയായി ജീവിച്ച കീരിയെയാണ് വനം വകുപ്പ് കൂട്ടിലടച്ച്.
ഈ കാഴ്ച കണ്ട് കണ്ണീരോടെ യാണ് പീവ ഫോറസ്റ്റ് ഓഫീസിൻ്റെ പടി ഇറങ്ങിയത്.

T News

working in the field of advertising and printing

Post a Comment

Previous Post Next Post