താമരശ്ശേരി: താമരശ്ശേരി പുതിയ സ്റ്റാൻ്റിൽ ബസ് കയറാൻ എത്തിയ സ്ത്രീക്കും, കുഞ്ഞിനും തെരുവ് നായയുടെ കടിയേറ്റു.
കട്ടിപ്പാറ വേണാട് സഫിയ (51), ആയിശ തൻഹ (5) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നു രാവിലെ 10.45 ഓടെയായിരുന്നു സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് മുമ്പും പല തവണ താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ അക്രമമുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പരിഹാരം ഉണ്ടായിട്ടില്ല.
