ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില നാളെയും കൂടും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. തിരുവനന്തപുരത്ത് പെട്രോളിന് 117.08 രൂപയും ഡീസലിന് 103.84 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 115.34 രൂപയും ഡീസലിന് 102.34 രൂപയുമാണ് വില.
15 ദിവസത്തിനിടെ പെട്രോളിന് 10.89 രൂപയും ഡീസലിന് 10.52 രൂപയുമാണ് വർധിപ്പിച്ചത്. അന്തരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 107.2 ഡോളറായി. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 103 ഡോളറായും കുറഞ്ഞു.
Tags:
Latest News
