കോഴിക്കോട് ചാലപ്പുറത്ത് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗണ്‍ ഷുഗര്‍ പിടികൂടി. കോവൂര്‍ സ്വദേശി സുനീറിെന അറസ്റ്റ് ചെയ്തു. വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്.
42 ഗ്രാം ബ്രൗണ്‍ഷുഗറാണ് കോഴിക്കോട് കസബ പൊലിസും ആന്‍റി നാര്‍കോടിക് സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
മുംബൈയില്‍ നിന്ന് ഗ്രാമിന് 1700 രൂപയ്ക്ക് വാങ്ങിയതാണ്. ഇവ പതിനെട്ടായിരം മുതല്‍ 22,000 രൂപ വരെ വിലയിട്ടാണ് വില്‍ക്കാറ്. ഉപഭോക്താക്കളില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
പിടിയിലായ സുനീര്‍ മുമ്പും പലതവണ ലഹരിമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്. ചേവായൂര്‍ ഇരിങ്ങാടന്‍ പള്ളിക്ക് സമീപം ബ്രൗണ്‍ ഷുഗര്‍ അധികം ഉപയോഗിച്ച് യുവാവ് മരിച്ച കേസില്‍ പ്രതിയാണ് സുനീര്‍.
