Trending

ഡിവൈഎഫ്‌ഐയുടെ ഉച്ചഭക്ഷണ വിതരണം മാതൃക; കോണ്‍ഗ്രസും നടപ്പാക്കുമെന്ന് കെ സുധാകരന്‍


കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്‌ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

 ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ മുടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസും നടപ്പാക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിലായിരുന്നു ഡിവൈഎഫ്‌ഐയെ സുധാകരന്‍ പ്രകീര്‍ത്തിച്ചത്.

 രാവിലെ മുതല്‍ രാത്രി വരെ ഖദറിട്ട് ഉടയാതെ നില്‍ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷനും അഭിപ്രായപ്പെട്ടു. സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ചേര്‍ന്നാതണ് രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post