Trending

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് സിപിഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു


കൊല്ലം: കൊട്ടാരക്കരയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. സിപിഎം  ലോക്കൽ കമ്മറ്റി അംഗം സുമതിയാണ് മരിച്ചത്. ഭർത്താവുമൊത്ത് സ്‌കൂട്ടറിൽ സഞ്ചരിക്കവേ മറ്റൊരു സ്‌കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സുമതിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

എം സി റോഡിൽ പുത്തൂർമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. എം.സി റോഡിലെ സ്ഥിരം അപകട മേഖലയാണ് പുത്തൂർ മുക്ക്, മൈലം ഭാഗങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ തുടർച്ചയായി അപകടങ്ങൾ ഉണ്ടായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post