കുറ്റിപ്പുറം: കുറ്റിപ്പുറത്ത് യുവതി തീവണ്ടി തട്ടി മരിച്ച നിലയിൽ.
പാഴൂർ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാനി(20) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പിക്കലിനടുത്ത് ഹംസപ്പടിയിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മൂടാലിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ച തഹാനി.
