താമരശ്ശേരി: ചുരം ആറാം വളവിനും ഏഴാം വളവിനും ഇടക്ക് മലമുകളിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് പരിക്കേറ്റ വണ്ടൂർ കാപ്പിച്ചാൽ എളമ്പ്ര സുരേഷ് ബാബുവിൻ്റെ മകൻ അഭിനവ് (20) മരണപ്പെട്ടു.
മാതാവ് :ശ്യാമള, സഹോദരങ്ങൾ: ഐശ്വര്യ, അഭിജിത്ത്
പരിക്കേറ്റ സുഹൃത്ത് അനീഷ് ചികിത്സയിലാണ്. ഇന്ന് ഉച്ചക്കായിരുന്നു അപകടം.
ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും, യാത്രക്കാരായ ഇരുവരും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
മറ്റു യാത്രക്കാർ ചേർന്ന് പരിക്കേറ്റവരെയും, ബൈക്കും, ഉയർത്തി റോഡിൽ എത്തിക്കുകയായിരുന്നു.
