Trending

ഇന്ധന വില;സ്വകാര്യ പമ്പുകൾ ഈടാക്കുന്നത് കമ്പോള വിലയേക്കാർ രണ്ടു രൂപ വരെ അധികം


താമരശ്ശേരി: പെട്രോളിനും, ഡീസലിനും സ്വകാര്യ പെട്രാൾ പമ്പുകളിൽ പൊതു മേഖലാ എണ്ണ കമ്പനികൾ നിശ്ചയിക്കുന്നതിലും കൂടിയ വില ഈടാക്കുന്നതായി പരാതി.

ഒരു ലിറ്റർ പെട്രോളിന് മേൽ ഒരു രൂപ മുതൽ രണ്ടു രൂപ വരെയാണ് സ്വകാര്യ പമ്പുകളിൽ അധികമായി ഈടാക്കുന്നത്.

എണ്ണ വില പ്രഖ്യാപിക്കുമ്പോൾ സ്വകര്യ പമ്പുകളിലും, പൊതുമേഖലാ കമ്പനികൾക്ക് കീഴിലുള്ള പമ്പുകളിലും രണ്ടു നിരക്കായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പമ്പുകളിലെല്ലാം ഒരേ വിലയായിരിക്കും എന്ന് കരുതിയാണ് ആളുകൾ ഇന്ധനം നിറക്കാൻ കയറുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് ആളുകൾ ഈ വിലവ്യത്യാസം ശ്രദ്ധിക്കാൻ തുടങ്ങിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post