കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവമ്പാടി എം.എൽ.എയുമായ ജോർജ് എം. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സാധ്യത.
ബുധനാഴ്ച ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് അടിയന്തരമായി ജില്ല സെക്രട്ടേറിയറ്റ്, ജില്ല കമ്മിറ്റി യോഗങ്ങൾ വിളിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വിഷയം ചർച്ച ചെയ്തിരുന്നു.
ഇതിെൻറ തീരുമാനം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം ജോർജ് എം. തോമസിനോട് വിശദീകരണം തേടുകയും ചെയ്യുമെന്നാണ് വിവരം.
ജോർജ് എം. തോമസിന്റേത് പാർട്ടി വിരുദ്ധനിലപാടാണെന്നും ജില്ല സെക്രട്ടേറിയറ്റ് തുടർ നടപടി കൈക്കൊള്ളുമെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കിയിരുന്നു.
പാർട്ടിയുടെ രാഷ്ട്രീയ നയനിലപാടിൽ വ്യതിയാനമുണ്ടാക്കുന്ന പ്രസ്താവനയാണ് മുതിർന്ന നേതാവിൽ നിന്നുണ്ടായതെന്നാണ് ജില്ല നേതൃത്വത്തിെൻറ വിലയിരുത്തൽ. 'ലൗ ജിഹാദ്' ആർ.എസ്.എസ് പ്രചാരണമാണ്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കങ്ങൾ നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജ് എം. തോമസിെൻറ പരാമര്‍ശം.
Tags:
Latest News
