താമരശ്ശേരി:യേശു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
സംസ്ഥാനത്തെ പള്ളികളിൽ അർധരാത്രി വരെ നീണ്ട പ്രാർത്ഥനകൾ നടന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ ശുശ്രൂഷകളും തിരുകർമ്മങ്ങളും നടന്നു.
ദു:ഖവെള്ളിയിൽ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ ദിവസത്തിന്റെ ഓർമ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഉയിർപ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികൾ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.
താമരശ്ശേരി മേരി മാതാ കത്തീഡ്രൽ ചർച്ചിൽ താമരശ്ശേരി ബിഷപ്പ് പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
