Trending

വീട്ടമ്മയും, യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ


കൊയിലാണ്ടി: മൂടാടിയിൽ വീട്ടമ്മയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. 

വിയ്യൂർ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഷിജിയെ കാണാനില്ലെന്ന് ഭർത്താവ് ശിവദാസൻ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിരുന്നു. 

പൊലീസ് അന്വേഷണത്തിൽ, ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു.

 ഇതിനിടയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിജിയുടെ ഭർത്താവ്: ശിവദാസൻ, മകൻ. ആദിത്യൻ. റിനീഷിന്റെ ഭാര്യ: പരേതയായ ബാനി രശ്മി, മകൾ: ശ്രീമോൾ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post