Trending

താമരശ്ശേരി ചുരത്തിൽ കല്ല് ഉരുണ്ടുവന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്ക്


താമരശ്ശേരി: ചുരം ആറാം വളവിനും - ഏഴാം വളവിനും ഇടയിൽ മലമുകളിൽ നിന്നും  പാറ കല്ല് ഉരുണ്ട് വന്ന് ബൈക്കിൽ പതിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

  മലപ്പുറം വണ്ടൂർ സ്വദേശികളായ അഭിനവ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കല്ലിനൊപ്പം യാത്രികരും ,ബൈക്കും താഴ്ചയിലേക്ക് പതിച്ചിരുന്നു.

ഉരുണ്ട് പോയ കല്ല് അഞ്ചാം വളവിന് സമീപം വനത്തിൽ മരത്തിൽ തട്ടിയാണ് നിന്നത്.

സംരക്ഷണ ഭിത്തി തകർത്ത് താഴെക്ക് പതിച്ച യാത്രക്കാരേയും, ബൈക്കും നാട്ടുകാർ ചേർന്ന് മുകളിലെത്തിച്ച്.സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

250 ഓളം മീറ്റർ അകലെ വനത്തിൽ മരം ഒടിഞ്ഞു വീണതിനെ തുടർന്നാ സ്ഥാനചലനം വന്ന കല്ലാണ് താഴെ പതിച്ചത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post