താമരശ്ശേരി :ചുരം ചിപ്പിലിത്തോടിന് മുകൾ ഭാഗത്ത് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡ്രൈനേജിലേക്ക് വീണു.
കാറിൻ്റെ പിന്നിൽ വന്ന് ഇടിച്ച ലോറി നിർത്താതെ പോയി. കാർ യാത്രക്കാരനായ ചേളന്നൂർ സ്വദേശി ഗിരീഷിന് നിസാര പരിക്കേറ്റു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
