താമരശേരി: കുടുംബം തർക്കം അക്രമത്തിൽ കലാശിച്ചു.ഭർത്താവിന്റെ മർദ്ധനത്തിൽ ഭാര്യയെയും മക്കളെയും പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടപ്പോൾ നാലാം ക്ലാസിൽ പഠിക്കുന്ന ഒമ്പത് വയസുകാരി മകളുടെ മേൽ ചുടുവെളളമൊഴിക്കുകയും കൈ പിടിച്ചു തിരിച്ചു പൊട്ടി ച്ചതായും , തന്റെ ചെവി കടിച്ചു മുറിച്ചു പരുക്കേൽപിച്ചതായും താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജി(38)ക്കെതിരെ ഭാര്യ കക്കോടി ഫിനിയ(29)യാണ് താമരശേരി പോലിസില്‍ പരാതി നല്‍കി.
പണം ആവശ്യപ്പെട്ടാണ് ചെവി കടിച്ച് മുറിച്ചതെന്നും മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഭാര്യ തന്റെ മുഖത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നുവെന്നും,തനിക്കും മാതാവിനും പൊള്ളലേറ്റതായും ഷാജി പറഞ്ഞു. സാമ്പത്തിക ഇടപാടിന്റെ പേരിലാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത്. കുട്ടിയെ ആക്രമിച്ചു പരുക്കേൽപിച്ചതിനു ജെ.ജെ ആക്റ്റ് പ്രകാരവും, ഭാര്യ യെ ആക്രമിച്ച തിന് ഗാർഹിക പീഢന നിയമപ്രകാരവും താമരശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:
Latest News
