Trending

ഈങ്ങാപ്പുഴയിൽ ലോറിയും, പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്


താമരശ്ശേരി:ദേശീയ പാത 766 ൽ ഈങ്ങാപ്പുഴ പാരീഷ് ഹാളിന് സമീപമുള്ള വളവിൽ വാഹന അപകടം. ഒരാൾക്ക് പരിക്കേറ്റ്. പിക്കപ്പ് ഡ്രൈവർ പുതുപ്പാടി മലോറം അമ്പലപ്പടി സ്വദേശി ജ്യോതിഷിനാണ് പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൊളറോ പിക്കപ്പും, ഐഷർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.അടിവാരം ഭാഗത്ത് നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും, വയനാട് ഭാഗത്തേക്ക് വെളിച്ചെണ്ണ കയറ്റി പോകുകയായിരുന്ന ഐഷർ ലോറിയുമാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും നിയന്ത്രണം വിട്ട ഐഷൻ സമീപത്തെ ഫ്ലാറ്റിൻ്റെ വരാന്തയിൽ ഇടിച്ചാണ് നിന്നത്.
ഫ്ലാറ്റിൽ താമസക്കാർ ഉണ്ടായിരുന്നു.

രാവിലെ 7 മണിക്കാണ് അപകടം.റോഡിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post