താമരശ്ശേരി : സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ബാഫഖി ട്രസ്റ്റ് ഈ വർഷം നടത്തിയ റംസാൻ ഈദ് സന്ദേശമടങ്ങിയ ഇഫ്താർ മീറ്റ് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയായി മാറി.
താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന ഇഫ്താർ മീറ്റ് ബാഫഖി ട്രസ്റ്റ് ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ ഡോ: എം.കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫാ.അയറിനോസ് പൗലോസ് മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളും മാനവ സ്നേഹവും ഐക്യവുമാണ് ഉദ്ഘോഷിക്കുന്നതെന്നും വ്രതം നൽകുന്ന സന്ദേശം സഹനത്തിന്റെയും സഹ ജീവി സ്നേഹത്തിന്റെയും പാഠമാണെന്നും അതുൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു .
കേരള മനുഷ്യാവകാശ ബോർഡ് മെമ്പർ ബൈജുനാഥ് മുഖ്യ അഥിതികളായി പങ്കെടുത്തു.
സക്കരിയ ഫൈസി കൂടത്തായ് റംസാൻ ഈദ് സന്ദേശ പ്രഭാഷണം നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാൻ മാസ്റ്റർ, സറ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ടി. അയൂബ് ഖാൻ, കെ. ബാബു , പ്രഭാകരൻ നമ്പ്യാർ, , പഞ്ചായത്ത് മെംബർമാരായ അഡ്വക്കറ്റ് ജോസഫ് മാത്യു,എ.പി മുസ്തഫ, കെ.ബാബു,, എ കെ ഗഫൂർ മാസ്റ്റർ, മുൻ.എസ് പി. ടോം ജോസഫ് , വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി റെജി മാത്യു,ബാപ്പു അണ്ടോണ,എ.കെ അസീസ് കുടുക്കിൽ , ടി.പി ഷരീഫ് , ഹാരിസ് അമ്പായത്തോട്,ഫസൽ റിയാദ്, എ.കെ.അബ്ബാസ്, അഷ്റഫ് കോരങ്ങാട്, സി മുഹ്സിൻ , താമരശ്ശേരി ഗ്രാമീൺ ബേങ്ക് മുൻ മാനേജർ നന്ദൻ , .അബ്ദുൽ റഷീദ് ഫൈസി പരതക്കാട്, ബഷീർ ഫൈസി , മുഹമ്മദലി ഫൈസി , അഡ്വക്കറ്റ് എ.കെ ലത്തീഫ് , അഡ്വക്കറ്റ് നജീബ് പി.സി. , എം.പി ആലിഹാജി,വി.കെ കബീർ, നിയാസ് ഇല്ലിപറമ്പിൽ, അൽത്താഫ് ടി.പി , നദീറലി തച്ചംപൊയിൽ ,ഫാസിൽ കാഞ്ഞിരത്തിങ്ങൽ , തസ്ലിം ഒ പി , ടി.പി നസീർ , ലത്തീഫ് മാസ്റ്റർ , ഷാജൽ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു .
തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കുള്ള ഈദ് കിറ്റ് വിതരണവും വാർഷികത്തിന്റെ ഭാഗമായി നടന്നു .
ട്രസ്റ്റ് കൺവീനർ എം.മുഹമ്മദ് ഹാജി സ്വാഗതവും പി. ബാരി മാസ്റ്റർ നന്ദിയും പറഞ്ഞു .


