ബാലുശ്ശേരി:ഉണ്ണികുളം പഞ്ചായത്തിലെ ഏഴാം വാർഡിൽ എം എം പറമ്പ് പാലക്കണ്ടിയിൽ സുമേഷിന്റെ വീട് സി പി ഐ (എം) നേതാക്കൾ സന്ദർശിച്ചു.
സുമേഷിൻ്റെ വീടിനുമുകളിൽ ഇന്നലത്തെ കാറ്റിലും മഴയിലുമാണ് തെങ്ങു വീണത്.
CPM ജില്ല കമ്മിറ്റി അംഗം ആർ.പി ഭാസ്കരൻ , ഏരിയസെക്രട്ടറി കെ ബാബു പി കെ ബാബു, ഉണ്ണികുളംപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം വിപിൻ,
എംഎം പറമ്പ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരാണ് സന്ദർശനം നടത്തിയത്.
സിപിഐ (എം) അംഗവും ഡിവൈഎഫ്ഐ ഉണ്ണികുളം മേഖല ജോയിൻ സെക്രട്ടറിയുമാണ് വീട്ടുടമ സുമേഷ്.
