കണ്ണൂര്‍: സുഹൃത്തുക്കളുമായി മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവ് മരിച്ചു. കേളകം പെരുന്താനം സ്വദേശി കോടിയാപുരയിടത്തില്‍ ജിന്‍സ് മാത്യു (25) വാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. മൃതദേഹം പേരാവൂര്‍ താലുക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
