കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ (15) എന്നിവരാണ് മരിച്ചത്.
കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം അപകടമുണ്ടായത്.
നവീൻ ഏറ്റുമാനൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയാണ്.
ഇന്ന് പകൽ 12 മണിയോടെയാണ് അപകടം സംഭവിച്ചത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേൽ കടവിൽ കുളിക്കാനെത്തിയത്. ഇതിൽ രണ്ട് പേരാണ് ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്നത്.
കുട്ടികളെ രക്ഷിക്കാൻ സമീപവാസികൾ ശ്രമം നടത്തിയെങ്കിലും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
