Trending

ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് നടത്തി



അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി ചുരം രണ്ടാം വളവിലെ മൗണ്ടൻ ഡ്യൂ റിസോർട്ടിൽ വെച്ച് ഇഫ്താർ വിരുന്ന് നടത്തി. ചുരം സംരക്ഷണ സമിതി പ്രവർത്തകർക്കുള്ള പെരുന്നാൾ കിറ്റും വിരുന്നൊരുക്കുന്നതിനായുള്ള ഭക്ഷണസാധനങ്ങളും പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഷമീർ അടിവാരം ഷമീർ മുപ്പറ്റമ്മൽ എന്ന സമിതി പ്രവർത്തകനു നൽകി ഉൽഘാടനം നിർവ്വഹിച്ചു. 



ദേശീയ പാത എ.എക്സ്. റെനി മാത്യു, കൽപ്പറ്റ സെക്ഷൻ അസി.എഞ്ചിനീയർ ഹീര, ഫോറസ്റ്റ് കണലാട് സെക്ഷൻ ഓഫീസേഴ്സ്, ഹൈവേ പോലീസ്, മുൻ താമരശ്ശേരി സിഐ സി.ടി. ടോം, ഉസ്മാൻ ചാത്തൻചിറ മനുഷ്യാവകാശ പ്രവർത്തകൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അടിവാരം യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ മുസ്ല്യാർ, മുജീബ് അടിവാരം, ഷിഹാബ് അടിവാരം, ഷാഹിദ് കുട്ടമ്പൂർ വേയ്സ്റ്റ് മാനേജ്മെന്റ്, രാജേഷ് മാസ്റ്റർ ( കോൺഗ്രസ് ) മാധ്യമം റിപ്പോർട്ടർ സെയ്ത്, താമരശ്ശേരി ന്യൂസ് മജീദ് താമരശ്ശേരി, സിദ്ധിക്ക് പന്നൂർ തുടങ്ങിയ മാധ്യമപ്രവർത്തകരും, ആംബുലൻസ് റോഡ്‌ സേഫ്റ്റി വിംഗ് പ്രസിഡന്റ് ഷിഹാബ് പാലക്കൽ, നൗഷാദ് കൊഴങ്ങോരൻ തുടങ്ങി വരും, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജന.സെക്രട്ടറി ഷൗക്കത്ത് എലിക്കാട് തുടങ്ങിയ സമിതി പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. 

വയനാട് ചുരവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി വിവിധ ഡിപ്പാർട്ടുമെന്റുകളും മാധ്യമ പ്രവർകരും ചേർന്ന് ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post