ന്യൂഡല്‍ഹി: കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവായിട്ടും ജഹാംഗീര്‍പുരിയിലെ കടകളും വീടുകളും പൊളിക്കുന്നത് തുടരവെ തടയാനെത്തി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് താന്‍ ഇവിടെ വന്നതെന്ന് ജഹാംഗീര്‍പുരിയിലെത്തിയ സിപിഐഎം നേതാവ് പറഞ്ഞു. ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരുകയെന്ന ഉത്തരവ് സുപ്രീം കോടതി രാവിലെ 10.45ന് പുറപ്പെടുവിച്ചതാണെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന് ശേഷവും വടക്കന്‍ ഡല്‍ഹി മുനിസിപ്പില്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
എന്റെ കൈയ്യില്‍ സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് നടപ്പാക്കാനാണ് ഞാനിവിടെ വന്നത്. നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളിലൂടെ നിയമത്തേയും ഭരണഘടനയേയുമാണ് ബുള്‍ഡോസ് ചെയ്യുന്നത്. സുപ്രീം കോടതിയേയും അതിന്റെ ഉത്തരവിനേയുമെങ്കിലും തകര്‍ത്തുകളയാതിരിക്കുക,' ബൃന്ദാ കാരാട്ട് പ്രതികരിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കമ്മീഷണറുമായി സിപിഐഎം നേതാവ് ചര്‍ച്ച നടത്തി.
പൊളിക്കല്‍ നിര്‍ത്തി. സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തണമെന്നും അടുത്ത സുപ്രീം കോടതി വിധി വരെ കാത്തിരിക്കണമെന്നും ജഹാംഗീര്‍പുരിയിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ തകര്‍ക്കല്‍ ഭരണഘടനാ വിരുദ്ധമായിരുന്നു. സുപ്രീം കോടതിവിധി അനുസരിക്കുമെന്നും ഇനി പൊളിച്ചുനീക്കല്‍ ഉണ്ടാകില്ലെന്നും പ്രത്യേക കമ്മീഷണര്‍ എനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്,' ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു
ബിജെപി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ആണ് ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും പൊളിക്കല്‍ തുടര്‍ന്നത്. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി തുടര്‍ന്നത്. ഉത്തരവ് ലഭിക്കുന്നതിനിടെ പരമാവധി കെട്ടിടങ്ങള്‍ പൊളിക്കാനാണയിരുന്നു അധികൃതരുടെ നീക്കം. ഹനുമാന്‍ ജയന്തി ഘോഷയാത്ര വര്‍ഗീയ സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീര്‍പുരിയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ഇടിച്ചു പൊളിക്കാന്‍ വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടപടികള്‍ ആരംഭിച്ചത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ബുധനാഴ്ച രാവിലെ ബംഗാളി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ അധികൃതര്‍ എത്തിയത്.എന്നാല്‍, ഇതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന്
